സപ്ലൈകോയിൽ അവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ചു; സബ്‌സിഡിയില്ലാത്ത സാധനങ്ങൾക്ക് 30 ശതമാനം വിലകൂട്ടി

തിരുവനന്തപുരം: സപ്ലൈകോയിൽ അവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സാധനങ്ങൾക്ക് 30 ശതമാനം വരെയാണ് വിലകൂട്ടിയത്. പയർ, പരിപ്പ്, കടല, ഉഴുന്ന് എന്നിവയ്ക്ക് വില കൂടി. ഉഴുന്ന് പരിപ്പ്, തുവര പരിപ്പ്, മുളക് എന്നിവയുടെ വിൽപന അളവ് പകുതിയായി കുറയ്ക്കാനും ഉത്തരവിട്ടു.

സംസ്ഥാനത്ത് ഇപ്പോൾ 160-170 രൂപ നിരക്കിലാണ് തുവരപ്പരിപ്പ് വിൽക്കുന്നത്. 130-140 രൂപ നിരക്കിലായിരുന്ന പരിപ്പിന്റെ വില വൻതോതിൽ ഉയർന്നു. വടക്കേ ഇന്ത്യയിൽ കിലോഗ്രാമിന് 210 രൂപയാണ് വില. മസ്തൂർ പരിപ്പ് 46 രൂപയിൽ നിന്ന് 90 രൂപയായി. 130 രൂപയുണ്ടായിരുന്ന ഉഴുന്നിന്റെ വില ഇപ്പോൾ 170 രൂപയാണ്. ചെറുപയർ നാടൻ 110 രൂപയ്ക്കാണ് വിൽക്കുന്നത്.

പൂഴ്ത്തിവെപ്പും അമിത വില ഈടാക്കലും തടയാൻ നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News