ട്വിറ്ററിലും ഇനി വോട്ടെടുപ്പ്; പോള്‍ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കും

പൊതു തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പില്‍ എപ്പോഴും സ്ഥാനാര്‍ത്ഥികള്‍ക്കാണ് സ്ഥാനം. ഇതില്‍ നിന്നു വേണം വോട്ടര്‍ ഒരാളെ ജനപ്രതിനിധി ആയി തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമാണ് ട്വിറ്ററിന്റെ വോട്ടെടുപ്പ്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആര്‍ക്കും എന്തും വോട്ടിനിടാം. പുതിയ തെരഞ്ഞെടുപ്പ് ഫീച്ചര്‍ ട്വിറ്റര്‍ ഉടന്‍ അവതരിപ്പിക്കും. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, ഡെസ്‌ക് ടോപ്പ് ഫീച്ചറുകളില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് ട്വിറ്റര്‍ നല്‍കുന്ന സൂചന.

നിങ്ങളുടെ വളര്‍ത്തുമൃഗത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന പേര്, ഇഷ്ട നടന്‍, ചലച്ചിത്രം, ആരു ജയിക്കും തുടങ്ങി എന്തും വോട്ടിനിടാം. പോളോ ചെയ്യുന്നവര്‍ക്ക് ചോയ്‌സ് നല്‍കാനും ഓപ്ഷന്‍ ഉണ്ടാകും. രഹസ്യ രീതിയിലാണ് വോട്ടെടുപ്പ്്. വോട്ട് ചെയ്തയാളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാന്‍ ഫീച്ചറിന് കഴിയും.

ട്വിറ്റര്‍ അപ്‌ഡേഷന് അനുസരിച്ച് കമ്പോസ് ബോക്‌സില്‍ പുതിയ പോള്‍ ഐക്കണ്‍ കാണാം. ഇതുവഴി വോട്ടിംഗ് ഫലവും അറിയാം. പ്രമുഖരും രാജ്യത്തലവന്മാരും ഉള്‍പ്പടെ നിരവധി പേര്‍ ട്വിറ്ററിന്റെ ഉപയോക്താക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News