സ്വീഡനില്‍ വാളുമായി സ്‌കൂളിലെത്തിയ ഇരുപതുകാരന്‍ അധ്യാപകനെ വെട്ടിക്കൊന്നു; നിരവധി വിദ്യാര്‍ഥികള്‍ക്കു പരുത്ത്

സ്‌റ്റോക്ക്‌ഹോം: സ്‌കൂളില്‍ അതിക്രമിച്ചുകയറിയ മുഖംമൂടിധാരി അധ്യാപകനെ വെട്ടിക്കൊന്നു. അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. തെക്കുപടിഞ്ഞാറന്‍ സ്വീഡനിലെ ട്രോള്‍ഹാട്ടനിലാണ് സംഭവം. വലിയ കത്തിയും വാളുമായായിരുന്നു അക്രമിയെത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിന്നീടു പൊലീസ് വെടിവച്ചുവീഴ്ത്തി.

ഇരുപതുവയസുള്ളയാളാണ് അക്രമി. പതിനൊന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് പരുക്കേറ്റ വിദ്യാര്‍ഥികള്‍. ആറു വയസുമുതല്‍ പതിനാറുവയസുവരെയുള്ള നാനൂറു കുട്ടികള്‍ പഠിക്കുന്നതാണ് അക്രമമുണ്ടായ ക്രോനാന്‍ സ്‌കൂള്‍. ഇതേ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കയാണ് അക്രമിയെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News