ഓണ്‍ലൈന്‍ പെണ്‍വാണിഭം; കൊല്ലത്ത് വീണ്ടും റെയ്ഡ്; നാലു സ്ത്രീകള്‍ കസ്റ്റഡിയില്‍

കൊല്ലം: ഇന്റര്‍നെറ്റ് സൈറ്റുകളില്‍ കൂടി ഇടപാടുകാരെത്തേടി നടത്തുന്ന പെണ്‍വാണിഭസംഘത്തിന്റെ കേന്ദ്രങ്ങളില്‍ വീണ്ടും പൊലീസ് റെയ്ഡ്. നാലു സ്ത്രീകള്‍ കസ്റ്റഡിയില്‍. കൊല്ലത്തുള്ള കേന്ദ്രങ്ങളിലാണ് ഇന്നുച്ചകഴിഞ്ഞു റെയ്ഡ് നടത്തിയത്. പിടിയിലായവര്‍ പെണ്‍വാണിഭ സംഘത്തിനായി ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കിയവരാണെന്നാണ് സൂചന. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്തും കൊല്ലത്തുമായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പതിമൂന്നു പേര്‍ പിടിയിലായത്. എസ്‌കോര്‍ട്ട് സര്‍വീസിന്റെ മറവിലാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. ലൊക്കാന്റോ എന്ന ക്ലാസിഫൈഡ് പരസ്യങ്ങളിലൂടെയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

ലൊക്കാന്റോ സൈറ്റ് വഴി സമീപിക്കുന്നവര്‍ക്ക് വാട്‌സ്ആപ്പിലൂടെ പെണ്‍കുട്ടിയുടെ ചിത്രം കൈമാറിയശേഷം ഇടപാടുകള്‍. വിദ്യാര്‍ഥിനികള്‍ അടക്കം നിരവധി സംഘത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News