ദളിത് കുടുംബത്തെ തീവച്ചുകൊന്ന സംഭവം; കൊല്ലപ്പെട്ടവരെ പട്ടികളോടുപമിച്ച വികെ സിംഗ് മാപ്പുപറഞ്ഞു; നടപടി കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന്

ദില്ലി: പെട്രോളൊഴിച്ചു തീവച്ചു കൊലചെയപ്പെട്ട ദളിത് കുടുംബാംഗങ്ങളെ പട്ടികളോടുപമിച്ച കേന്ദ്രമന്ത്രി വി കെ സിംഗ് മാപ്പു പറഞ്ഞു. കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മുന്‍ കരസേനാ മേധാവി കൂടിയായ സിംഗിന്റെ നടപടി. കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യത്തിന് പട്ടികളെ കല്ലെറിഞ്ഞാല്‍ പോലും കേന്ദ്രം മറുപടി പറയണോ എന്നായിരുന്നു സിംഗിന്റെ ചോദ്യം.

പ്രതിപക്ഷത്തെ ചിലര്‍ കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണെന്നും വിഭാഗീയതില്‍ വിശ്വസിക്കുന്നില്ലെന്നും മാപ്പുപ്രകടനത്തില്‍ സിംഗ് പറഞ്ഞു. താന്‍ രാജ്യത്തിനുവേണ്ടി പോരാടിയ സൈനികനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News