കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോല്‍വി; ഗോവ എഫ്‌സിയുടെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഫത്തോദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയ്‌ക്കെതിരെയും കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഗോവ എഫ്‌സിയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. മുഹമ്മദ് റാഫിയാണ് കേരളത്തിന്റെ ഏക ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ 24-ാം മിനുട്ടിലാണ് റാഫി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ഗോവന്‍ കരുത്തിന് മുന്നില്‍ അധികം പിടിച്ചു നില്‍ക്കാന്‍ അതിഥികള്‍ക്കായില്ല. ആദ്യ പകുതി കളിയവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഗോവ ഗോള്‍ മടക്കി. 45-ാം മിനുട്ടില്‍ ലിയോ മൗറയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഗ്രിഗറിയിലൂടെ ഗോവ ലീഡ് നേടി. ഗോവയെ മറികടന്ന് സമനില നേടാന്‍ പോലും കേരള താരങ്ങള്‍ക്കായില്ല.

അഞ്ച് കളികളില്‍നിന്ന് 10 പോയിന്റോടെ എഫ്‌സി ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുമാത്രം നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് നിലയില്‍ ആറാം സ്ഥാനത്താണ്. മുംബൈ സിറ്റി എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലുള്ളത്. 27ന് പൂനെയില്‍ പൂനെ സിറ്റി എഫ്‌സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News