ഹരിയാനയില്‍ വീണ്ടും ദളിത് കൊലപാതകം; പൊലീസ് ചോദ്യംചെയ്ത പതിനാലുകാരന്‍ മരിച്ച നിലയില്‍; രണ്ട് എഎസ്‌ഐമാര്‍ക്കെതിരെ കേസ്‌

ചണ്ഡിഗഡ്: രണ്ടു പിഞ്ചു കുഞ്ഞുങ്ങളടക്കം നാലംഗ കുടുംബത്തെ പെട്രോളൊഴിച്ചു തീവച്ചുകൊന്നതിന്റെ നടുക്കം മാറും മുമ്പു ഹരിയാനയില്‍ വീണ്ടും ദളിത് വിഭാഗക്കാരന്‍ കൊല്ലപ്പെട്ടു. പ്രാവുമോഷണക്കേസില്‍ പൊലീസ് ചോദ്യം ചെയ്ത പതിനാലു വയസുകാരന്‍ ഗോവിന്ദയെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സോണിപ്പട്ടിലെ ഗോഹാന പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.

പൊലീസ് കസ്റ്റഡിയിലെടുത്ത ഗോവിന്ദയുടെ മൃതദേഹം ഇന്നു രാവിലെ വീടിനടുത്ത ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നരത്തോടെയാണ് ഗോവിന്ദയെ കസ്റ്റഡിയിലെടുത്തത്. പൊലീസുകാരാണ് ഗോവിന്ദയെ കൊലപ്പെടുത്തിയതെന്നാരോപിച്ചു നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും റെയില്‍പാതയില്‍ തടസം സൃഷ്ടിക്കുകയും ചെയ്തു. പ്രദേശത്തുകൂടിയുള്ള ഗതാഗത സംവിധാനങ്ങള്‍ താറുമാറായതോടെയാണ് കേസെടുക്കാന്‍ പൊലീസ് തയാറായത്.

സുബാഷ്, അശോക് എന്നീ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രശ്‌നം സ്റ്റേഷനില്‍വച്ചു പറഞ്ഞു പരിഹരിച്ചതാണെന്നും കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നുമായിരുന്നു പൊലീസിന്റെ ആദ്യത്തെ വാദം. എന്നാല്‍, പതിനായിരം രൂപ കൈക്കൂലി കൊടുക്കാത്തതിനാല്‍ ഗോവിന്ദയെ മോചിപ്പിച്ചില്ലെന്നും കസ്റ്റഡിയില്‍തന്നെ പാര്‍പ്പിക്കുകയായിരുന്നെന്നും കാട്ടി ബന്ധുക്കള്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News