കേന്ദ്രത്തിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാർ; കേന്ദ്ര സാഹിത്യ അക്കാദമി യോഗം ഇന്ന്

ദില്ലി: കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാർ പുരസ്‌ക്കാരങ്ങൾ തിരിച്ച് നൽകുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അടിയന്തരയോഗം ഇന്ന്. ദില്ലിയിലെ കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനത്താണ് യോഗം. പുരസ്‌ക്കാരങ്ങൾ തിരിച്ച് നൽകിയ എഴുത്തുകാർ യോഗ വേദിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കും.

സിപിഐ നേതാവും യുക്തിവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നരേന്ദ്ര ദാബോൽക്കർ, ചിന്തകൻ എംഎം കുൽബർഗി എന്നിവരുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് മലയാളികളായ സച്ചിദാനന്ദനും പികെ പാറക്കടവും അക്കാദമി അംഗത്വം രാജിവെച്ചിരുന്നു. സാറ ജോസഫടക്കം നിരവധി പേർ അക്കാദമി അവാർഡുകൾ തിരിച്ചുകൊടുകുകയും ചെയ്തു.

യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അക്കാദമി എല്ലാ അംഗങ്ങൾക്കും കത്തയച്ചിരുന്നു. കവി സച്ചിദാനന്ദൻ അക്കാദമി അംഗത്വം രാജിവച്ചപ്പോൾ മറ്റു പല സാഹിത്യകാരന്മാരും അക്കാദമി നൽകിയ പുരസ്‌ക്കാരങ്ങൾ തിരിച്ചേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News