ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി. പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കും. വിദ്യാരംഭ ചടങ്ങുകൾക്ക് സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളും വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തിരൂരിലെ തുഞ്ചൻപറമ്പ്, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, എറണാകുളം പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം തുടങ്ങിയ ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ചടങ്ങുകൾ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here