മതഗ്രന്ഥ അവഹേളനം; ലണ്ടനിൽ സിക്ക് വംശജരുടെ മാർച്ചിൽ സംഘർഷം

ലണ്ടൻ: പഞ്ചാബിലെ ഫരീദ്‌കോട്ടിൽ മതഗ്രന്ഥം കീറിനശിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലണ്ടനിലും സിക്ക് വംശജരുടെ പ്രതിഷേധം. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് നൂറുകണക്കിന് സിക്ക് വംശജർ പ്രകടനം നടത്തി. മാർച്ച് സംഘർഷഭരിതമായതോടെ 20 പേരെ േെപാലീസ് അറസ്റ്റ് ചെയ്തു.

സംഘർഷത്തിൽ ഒരു പൊലീസുകാരന് പരുക്കേൽക്കുകയും ചെയ്തു. റോഡുകൾ ഉപരോധിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് വക്താവ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like