ക്ലിയോപാട്രയുടെ മരണം പാമ്പുകടിയേറ്റല്ലെന്ന് കണ്ടെത്തൽ; കൊലപാതകമാണെന്ന് ഗവേഷകരുടെ നിഗമനം

cleopatra.-NEW

വാഷിംഗ്ടൺ: ഈജിപ്ത് രാജ്ഞി ക്ലിയോപാട്രയുടെ മരണം പാമ്പുകടിയേറ്റല്ലെന്ന് കണ്ടെത്തൽ. ക്ലിയോപാട്രയുടെ മരണവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉഗ്രവിഷമുള്ള മൂർഖൻപാമ്പിനെ ഉപയോഗിച്ച് മാറിടത്തിൽ കടിപ്പിക്കുകയായിരുന്നുവെന്നാണ് ഇതുവരെ നിലനിന്നിരുന്ന വിശ്വാസങ്ങൾ.

പാമ്പുകളെ കുറിച്ച് പഠനം നടത്തിയ ഗവേഷകരാണ് ക്ലിയോപാട്രയുടെ മരണവും ചോദ്യം ചെയ്യുന്നത്. ഈജിപ്തിലെ വിഷപ്പാമ്പുകളെ ചെറിയ കൂടയിൽ സൂക്ഷിക്കുകയോ കൊണ്ടുനടക്കുകയോ സാധ്യമല്ലെന്നും 2.5 മീറ്ററോളം നീളമുള്ള മൂർഖനെ കൂടയിൽ കൊണ്ടുവന്നുവെന്ന വാദം തെറ്റാണെന്നും ഇവർ പറയുന്നു. പാമ്പിനെ രഹസ്യമായി കൊട്ടാരത്തിലെത്തിച്ചുവെന്നാണ് ചരിത്രരേഖകളിലേയും കഥകളിലേയും പരാമർശം. വലിയ വിഷപ്പാമ്പിനെ കൊട്ടാരത്തിനുള്ളിൽ സുരക്ഷിതമായി കൊണ്ടുവരാൻ സാധിക്കില്ലെന്നും ഗവേഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ക്ലിയോപാട്രയെ ആരോ കൊലപ്പെടുത്തുകയായിരുന്നുവെന്ന സാധ്യതയും ഗവേഷകർ പരിശോധിക്കുന്നുണ്ട്.
ബിസി 30 ഓഗസ്റ്റ് 12നാണ് ക്ലിയോപാട്രയും രണ്ട് സഹായികളും മരിച്ചത്. ക്ലിയോപാട്ര ആത്മഹത്യ ചെയ്യില്ലെന്ന കാര്യം നേരത്തെ ജീവിതം പഠനവിധേയമാക്കിയ ഗവേഷകർ വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യയ്ക്കുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News