തെരുവുനായയെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് ചെന്നിത്തല; ഇനി കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയില്ല; കൊല്ലുന്നവർക്കെതിരെ കേസെടുക്കില്ലെന്നും മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ജനങ്ങളെ ആക്രമിക്കുകയും വിഷബാധയേൽപ്പിക്കുകയും ചെയ്യുന്ന തെരുവുനായകളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അങ്ങനെ ചെയ്യുന്നവർക്കെതിരെ കേസെടുക്കില്ലെന്നും ജനജീവിതത്തെ ബാധിക്കുന്ന ഒരു ക്രമസമാധാന പ്രശ്‌നമായി ഇത് മാറിയെന്നും ചെന്നിത്തല പറഞ്ഞു.

‘ഞാനൊരു മൃഗസ്‌നേഹിയാണ്. മൃഗങ്ങളെ സ്‌നേഹിക്കുകയും, അവയെ പോറ്റി വളർത്തുന്നത് വളരേയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നയാൾ. പക്ഷെ കേരളത്തിൽ അടുത്ത കാലത്തായി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന, പേവിഷബാധയുള്ള ഭ്രാന്തൻ നായ്കൾ ആളുകളെ ആക്രമിക്കുകയും, കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുകയാണ് – ചെന്നിത്തല പറയുന്നു.

ഞാനൊരു മൃഗസ്നേഹിയാണ്.മൃഗങ്ങളെ സ്നേഹിക്കുകയും, അവയെ പോറ്റി വളര്‍ത്തുന്നത് വളരേയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നയാള്‍. പക്ഷെ ക…

Posted by Ramesh Chennithala on Thursday, October 22, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News