അഞ്ചു മിനിറ്റ് കൊണ്ട് വിറ്റുപോയത് 15,000 യൂണിറ്റുകൾ; കൂൾപാഡ് നോട്ട് 3ന്റെ വരവ് ഇങ്ങനെ

ഏറ്റവും വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോൺ എന്ന അവകാശവാദവുമായി ഇന്ത്യൻ വിപണിയിലെത്തിയ കൂൾപാഡ് നോട്ട് 3 ഫോണുകൾക്ക് വൻസ്വീകരണം. കഴിഞ്ഞ ദിവസം ആമസോണിൽ നടന്ന ഫഌഷ് സെയിലിൽ അഞ്ചു മിനിറ്റ് കൊണ്ട് 15,000 ഫോണാണ് വിറ്റുപോയത്. അതിനൊപ്പം അഞ്ചു ലക്ഷത്തോളം പേർ അടുത്ത സെയിലിലേക്ക് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഒക്ടോബർ 27നാണ് അടുത്ത വിൽപ്പന.

ഫിംഗർപ്രിന്റ് സ്‌കാനറോട് കൂടിയ കൂൾപാഡ് നോട്ട് 3 എന്ന മോഡലിന് 8,999 രൂപയാണ് വിലവരുന്നത്. 1280x 720 പിക്‌സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 1.3 ജിഗാ ഹെട്‌സ് ഒക്ടാകോർ മീഡിയടെക് പ്രോസസ്സർ, 3 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിന് 3000 എംഎഎച്ച് ബാറ്ററി ഫോണിന് കരുത്ത് പകരുന്നു. ള/2.0 അപേർച്ചർ 13 മെഗാപിക്‌സൽ പിൻക്യാമറയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

എൽഇഡി ഫഌഷോട് കൂടിയ ക്യാമറ 5 പി ലെൻസ് എലമന്റോട് കൂടിയതാണ്. 5 മെഗാപിക്‌സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറാണ് ഈ ഫോണിനുള്ളത്. ചൈനീസ് ടെലികോം എക്യുപ്‌മെന്റ് നിർമ്മാണ കമ്പനിയാണ് കൂൾപാഡ്.

coolpad note 3 (1)

coolpad note 3 (2)

coolpad note 3 (3)

coolpad note 3 (4)

coolpad note 3 (5)

coolpad note 3 (6)

coolpad note 3 (7)

coolpad note 3 (8)

coolpad note 3 (9)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News