ഭീകരസംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നവാസ് ഷെരീഫ്; ഇന്ത്യയുമായുള്ള അതിർത്തി പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ഒബാമയും ഷെരീഫും

വാഷിംഗ്ടൺ: പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയ്ക്കും അനുബന്ധ സംഘടനകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ മെച്ചപ്പെടുത്തണമെന്നും അതിർത്തിയിലെ പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ഒബാമയും ഷെരീഫും പറഞ്ഞു. അതിർത്തിയിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രശ്‌നങ്ങളും നിയന്ത്രണ രേഖ ലംഘിച്ചുളള ആക്രമണങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ഷെരീഫ് പറഞ്ഞു. ഹാഫിസ് സയ്യിദ് അടക്കമുളളവരുടെ കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാൻ തയ്യാറാകുമെന്നും തീവ്രവാദത്തിന് എതിരെയുളള പോരാട്ടങ്ങളിൽ അണിനിരക്കുമെന്നും പാകിസ്താൻ വ്യക്തമാക്കി.

അതേസമയം, പാകിസ്ഥാന്റെ ആണവായുധ നിർമ്മാണത്തെക്കുറിച്ച് കൂടിക്കാഴ്ച്ചയിൽ ചർച്ചയുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News