സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാൽ സ്ത്രീവിരോധിയായി മുദ്രകുത്തരുത്; പോസ്റ്റിന്റെ പേരിൽ മരിച്ചുപോയ അമ്മയെ ചിലർ അപമാനിച്ചെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തന്നെ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്ന് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

മുൻപിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മരിച്ചുപോയ അമ്മയെ പോലും ചിലർ അപമാനിച്ചെന്നും ഏകാന്തപഥികനായ താൻ സ്‌നേഹനിധികളായ നിരവധി അമ്മ പെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാൽ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്നും ഫേസ്ബുക്കിലൂടെ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

വിജയദശമി ദിനത്തിൽ അതീവ ജാഗ്രതയോടെ ഹരിശ്രീ കുറിക്കട്ടെ – പ്രിയ സുഹൃത്തുക്കളെ, ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാർത്ഥ മിത്…

Posted by Cherian Philip on Thursday, October 22, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here