ദളിത് കുടുംബത്തെ പട്ടികളോട് ഉപമിച്ച വികെ സിംഗിനെതിരെ കേസ്

ദില്ലി: ദളിത് കുടുംബത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ വിവാദ പരാമർശം നടത്തിയ കേന്ദ്രമന്ത്രി വികെ സിംഗിനെതിരെ കേസ്. ദേശീയ പട്ടികജാതി കമ്മീഷനാണ് സിംഗിനെതിരെ കേസെടുത്തത്.

മേൽജാതിക്കാരുടെ അക്രമത്തിനിരയായ കുടുംബത്തെ പട്ടികളോടാണ് വികെ സിംഗ് ഉപമിച്ചിരുന്നത്. വല്ലവരും പട്ടിയെ കല്ലെറിഞ്ഞാൽ അതിന് കേന്ദ്രസർക്കാർ ഉത്തരവാദിയല്ലെന്നും സംസ്ഥാന സർക്കാരുകളാണ് ഇത്തരം അക്രമങ്ങളുടെ ഉത്തരവാദികളെന്നുമാണ് വികെ സിംഗ് പറഞ്ഞത്.

പ്രസ്താവന വിവാദമായതോടെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. വികെ സിംഗ് മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിംഗിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നു.

തിങ്കളാഴ്ചയാണ് ഹരിയാനയിൽ സവർണർ ദളിത് കുഞ്ഞുങ്ങളെ തീകൊളുത്തി കൊന്നത്. രണ്ടരവയസുള്ള കുട്ടിയും പതിനൊന്ന മാസം പ്രായമായ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ മാതാവ് 70 ശതമാനം പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. ആർഎസ്എസ് പിന്തുണയോടെയാണ് അക്രമികൾ തങ്ങളുടെ വീടിന് തീ കൊളുത്തിയതെന്ന് കുടുംബനാഥൻ പീപ്പിൾ ടിവിയോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here