പ്രഭാസിന് ഇന്ന് 36; ആഘോഷം തമന്നയ്ക്കും റാണ ദഗ്ഗുബട്ടിയ്ക്കുമൊപ്പം; ചിത്രങ്ങൾ കാണാം

ബാഹുബലിയിലൂടെ എല്ലാവരുടെയും പ്രിയങ്കരനായ മാറിയ പ്രഭാസിന് ഇന്ന് 36-ാം പിറന്നാൾ. താരത്തിന് ആശംസകളുമായി ബാഹുബലി താരങ്ങളായ തമന്ന ഭാട്ടിയയും റാണ ദഗ്ഗുബട്ടിയയും പ്രഭാസിന്റെ വീട്ടിലെത്തി. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ആഘോഷച്ചടങ്ങിന്റെ ചിത്രങ്ങൾ തമന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന് പിറന്നാൾ ആശംസിച്ച് ആരാധകരും രംഗത്തെത്തിയതോടെ #happybirthdayprabhas ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡിങാണ്.

Happy birthday to my dearest Pubsi #aboutlastnight @kksenthilkumar @ranadaggubati @baahubalimovie

A photo posted by Tamannaah Bhatia (@tamannaahspeaks) on

Happy birthday to my favourite Pubsi !!!! Have an awesome year ahead @baahubalimovie

A photo posted by Tamannaah Bhatia (@tamannaahspeaks) on

1979 ഒക്ടോബർ 23ന് ഹൈദരബാദിലാണ് പ്രഭാസിന്റെ ജനനം. 2002ൽ റിലീസ് ചെയ്ത ഈശ്വർ ആണ് ആദ്യ ചിത്രം. 2003ൽ രാഘവേന്ദ്ര, 2004ൽ വർഷം എന്ന ചിത്രത്തിലും അഭിനയിച്ചു. 2005ൽ റിലീസ് ചെയ്ത രാജമൗലിയുടെ ഛത്രപതിയാണ് പ്രഭാസിന്റെ ആദ്യ ശ്രദ്ധേയചിത്രം. പിന്നീട് പൗർണമി, യോഗി, മുന്ന, ബില്ല, ഡാർലിംഗ്, റിബൽ, മിർച്ചി, ആക്ഷൻ ജാക്‌സൺ തുടങ്ങിയവയാണ് പ്രഭാസിന്റെ മറ്റു പ്രധാനചിത്രങ്ങൾ. നിലവിൽ ബാഹുബലിയുടെ രണ്ടാംഭാഗമായ ബാഹുബലി ദ കൺക്ലൂഷന്റെ തിരക്കുകളിലാണ് താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News