വടകര ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ദുര്‍ഗാപൂജ; രോഗികള്‍ക്കു പ്രസാദം വിതരണം ചെയ്തു; ശസ്ത്രക്രിയാ ഉപകരണങ്ങളും സ്റ്റെത്തും പൂജവച്ചത് അണുമുക്തമായിരിക്കേണ്ട സ്ഥലത്ത്

വടകര: സര്‍ക്കാര്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചിട്ടു ദുര്‍ഗാപൂജ നടത്തി. വടകര ജില്ലാ ആശുപത്രിയിലാണ് ശസ്ത്രക്രിയാ ഉപകരണങ്ങളും ഡോക്ടര്‍മാരുടെ സ്‌റ്റെതസ്‌കോപ്പുകളും പൂജവച്ചത്. പൂജയ്ക്കു ശേഷം ഇന്നു രോഗികള്‍ക്കു പ്രസാദവും വിതരണം ചെയ്തു.

ഇന്നലെ പൂജവയ്പു ദിവസം ഓപ്പറേഷന്‍ തിയറ്റര്‍ അലങ്കരിച്ചശേഷമാണ് പൂജ വച്ചത്. പുരോഹിതന്റെ കാര്‍മികത്വത്തിലായിരുന്നു പൂജ. അണുബാധമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്റിലാണ് നിരവധി പേര്‍ കയറിയതും അണുബാധയുണ്ടാക്കുന്ന വിധമുള്ള പൂജാദി കര്‍മങ്ങളും നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News