ഹൈന്ദവ ഐക്യത്തെ വിമര്‍ശിച്ച് എന്‍എസ്എസ്; ഐക്യവാദം ചിലരുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കാനെന്ന് ജി സുകുമാരന്‍ നായര്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ സമദൂരം തുടരും; നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി

പെരുന്ന/വയനാട്: ഹൈന്ദവ ഐക്യത്തെ വിമര്‍ശിച്ചും തദ്ദേശ തെരഞ്ഞെടുപ്പില്‍ നയം വ്യക്തമാക്കിയും എന്‍എസ്എസ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് കൃത്യമായ സമദൂരം പാലിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. എന്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല. ആരോടും പ്രത്യേക മമതയില്ല. ആരു ഭരിച്ചാലും അവരുടെ തെറ്റായ നിലപാടുകളെ എന്‍എസ്എസ് എതിര്‍ക്കുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ്് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകില്ല. ഹൈന്ദവ ഐക്യത്തിനായി വാദിക്കുന്നവര്‍ ഹൈന്ദവനു വേണ്ടി ഒന്നും ചെയ്തില്ല. ഹിന്ദു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് എന്‍എസ്എസിന്റെ ലക്്ഷ്യമല്ല. ഒരു രാഷ്ട്രീയത്തോടും ചേര്‍ന്നല്ല എന്‍എസ്എസ് ശക്തി നേടിയത്. കരയോഗത്തിന്റെ ലേബലില്‍ മത്സരിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവും ജി സുകുമാരന്‍ നായര്‍. ഹിന്ദു ഐക്യം വേണമെന്ന് പറയുന്നത് ചിലരുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കാനാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജി സുകുമാരന്‍ നായര്‍.

അതേസമയം എന്‍എസ്എസിന്റെ നിപാടിനെ സപിഐഎം സ്വാഗതം ചെയ്തു. നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News