ആരോഗ്യ സര്‍വകലാശാലാ സെനറ്റിലേക്ക് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് ജയം

തൃശൂര്‍: ആരോഗ്യ സര്‍വ്വകലാശാല സെനറ്റിലേക്ക് എല്‍.ഡി.എഫ്, എം.എല്‍.എമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാല് സീറ്റുകള്‍ ഉള്ളതില്‍ 3 എണ്ണമാണ് എല്‍.ഡി.എഫ് കരസ്ഥമാക്കിയത്. ജനറല്‍ സീറ്റില്‍ വി.എസ് സുനില്‍കുമാറും പട്ടികജാതി വിഭാഗത്തില്‍ ആര്‍ രാജേഷും വനിതാ വിഭാഗത്തില്‍ കെ.എസ് സലീഖയുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഈ മൂന്ന് സീറ്റുകളിലേക്കും യു.ഡി.എഫ് നാമനിര്‍ദ്ദേശപത്രിക പോലും സമര്‍പ്പിച്ചിരുന്നില്ല. ടി.എന്‍ പ്രതാപന്‍ മാത്രമാണ് യു.ഡി.എഫില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here