നടന്‍ ജയറാമിന് സിനിമയോളം പ്രിയപ്പെട്ടതാണ് ആനക്കമ്പവും മേളക്കമ്പവും. മേളവേദികളില്‍ കൊട്ടിക്കയറുന്ന ജയറാം സ്വന്തമായി ആനയുള്ളയാളാണെന്നും മലയാളിക്കറിയാം. ഇപ്പോള്‍ നടന്‍ മറ്റൊരു തിരക്കിലാണ്. തന്റെ ആനക്കമ്പത്തെക്കുറിച്ചും ആനകളെക്കുറിച്ചും പുസ്തകമെഴുതുകയാണ് നടന്‍.
ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം എന്ന പേരിലുള്ള പുസ്തകത്തിന്റെ രചന ഏതാണ്ട് പൂര്‍ണമായതായാണ് റിപ്പോര്‍ട്ട്. ആനകളുമായുള്ള തന്റെ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്നു ജയറാം തന്നെ വെളിപ്പെടുത്തുന്നു. എഴുത്തിനൊപ്പം നിരവധി ആനചിത്രങ്ങളും പുസ്തകത്തിലുണ്ടാകും.

Get real time update about this post categories directly on your device, subscribe now.