സുകുമാരന്‍നായര്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍; മന്നം – ശങ്കര്‍ ഐക്യം ഏത് കള്ളത്തരം ഒളിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്ന് വെള്ളാപ്പള്ളി

കൊല്ലം: ജി സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളി നടേശന്റെ മറുപടി. മന്നത്ത് പത്മനാഭന്‍ – ആര്‍ ശങ്കര്‍ ഐക്യം ഏത് കള്ളത്തരം ഒളിപ്പിക്കാനായിരുന്നുവെന്ന് വെള്ളാപ്പള്ളി ചോദിച്ചു. കാലം കഴിയുമ്പോള്‍ സുകുമാരന്‍ നായര്‍ക്ക് മാറ്റിപ്പറയേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കെതിരായ രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തിനും വെള്ളാപ്പള്ളി നടേശന്‍ മറുപടി നല്‍കി. മുസ്ലിം ലീഗ് സമുദായ സംഘടനയല്ലേ, അവര്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. അവരെ തള്ളിപ്പറയാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയ്യാറാകുമോ എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. ഏത് പ്രതിബന്ധമുണ്ടായാലും രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ടു പോകും. അത് ഈഴവ സമുദായത്തിന്റെ മുന്നോട്ട പോക്കിന് ആവശ്യമാണ് എന്നും നടേശന്‍ കൊല്ലത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News