ഫാസിസത്തിനെതിരായ കൈരളിന്യൂസ് ഓണ്‍ലൈനിന്റെ പോരാട്ടത്തെ പിന്തുണച്ച് വിടി ബല്‍റാം എംഎല്‍എ; വാര്‍ത്താ പ്രൊമോഷന്‍ കാര്‍ഡുകള്‍ ചേര്‍ത്തു വച്ച് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫാസിസത്തിനെതിരായ കൈരളി ന്യൂസ് ഓണ്‍ലെനിന്റെ പോരാട്ടത്തിന് തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ പിന്തുണ. കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്താ പ്രൊമോഷന്‍ കാര്‍ഡുകള്‍ ചേര്‍ത്തു വച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫാസിസത്തിനെതിരെയും ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയ്‌ക്കെതിരെയും തുറന്ന പോരാട്ടമാണ് കൈരളി ടിവിയുടെ ന്യൂസ് പോര്‍ട്ടലായ കൈരളി ന്യൂസ് ഓണ്‍ലൈന്‍ നടത്തുന്നത്. ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ പല മേഖലകളിലും അവരുടെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. ബീഫ് രാഷ്ട്രീയം മുതല്‍ ദളിതര്‍ക്കെതിരായ ആക്രമണം വരെ ഉദാഹരണം. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ വരെ അവര്‍ കൈവച്ചു.

ഫാസിസത്തിനെതിരെ കൃത്യമായ നിലപാടുകളുമായാണ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ ഓരോ വാര്‍ത്തയും വായനക്കാരില്‍ എത്തിച്ചത്. വാര്‍ത്തകള്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുന്നത് പ്രൊമോഷന്‍ കാര്‍ഡുകളോടെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ 25 വാര്‍ത്താ പ്രൊമോഷന്‍ കാര്‍ഡുകള്‍ ചേര്‍ത്തു വച്ചാണ് വിടി ബല്‍റാം എംഎല്‍എ കൈരളി ന്യൂസ് ഓണ്‍ലൈനിന്റെ നിലപാടിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് നിരവധി ലൈക്കും ഷെയറും കമന്റും ആണ് ലഭിക്കുന്നത്.

കൈരളി ന്യൂസ് ഓണ്‍ലൈനിനെ പിന്തുണച്ച് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News