ചണ്ഡിഗഡ്: ദസറ ആഘോഷം കഴിഞ്ഞു സൈക്കിളില്‍ മടങ്ങുകയായിരുന്ന പതിനാലുവയസുകാരിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്തു. അഞ്ചു പേര്‍ പിടിയില്‍. ഹരിയാനയിലെ സോണിപ്പട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. പെണ്‍കുട്ടിയും ചില ബന്ധുക്കളും ഒന്നിച്ചുവരുമ്പോള്‍ ബന്ധുക്കളെ ആക്രമിച്ചശേഷമാണ് സംഭവം.
സൈക്കിളിലായിരുന്നു പെണ്‍കുട്ടി സഞ്ചരിച്ചിരുന്നത്. ഒപ്പം മറ്റു സൈക്കിളിലും കാല്‍നടയായും ബന്ധുക്കളുമുണ്ടായിരുന്നു. അല്‍പം മുമ്പില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇതുകണ്ട് ബന്ധുക്കളില്‍ ചിലര്‍ എത്തിയെങ്കിലും അക്രമി സംഘം അവരെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു.
ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ബന്ധുക്കള്‍ നല്‍കിയ വിവരമനുസരിച്ചു പൊലീസ് നടത്തിയ തെരച്ചിലില്‍ പ്രവീണ്‍ കുമാര്‍ എന്നയാള്‍ അറസ്റ്റിലായി. പ്രവീണാണ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാട്ടിക്കൊടുത്തത്. എഴുനേല്‍ക്കാന്‍ പോലും ആകാത്തവിധം അവശയായിരുന്നു പെണ്‍കുട്ടി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പൊലിസ് പിടികൂടിയത്.

Get real time update about this post categories directly on your device, subscribe now.