ഫ്രാന്‍സില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടിച്ച് 43 മരണം; പരുക്കുകളോടെ എട്ട് പേര്‍ രക്ഷപെട്ടു

ഫ്രാന്‍സ്: ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടിച്ച് 43 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരിലേറെയും പ്രായംചെന്ന വിനോദ സഞ്ചാരികളാണ്. ഓടിക്കൊണ്ടിരുന്ന ബസില്‍ ട്രക്ക് ഇടിച്ച് തീപിടിക്കുകയായിരുന്നു. മരിച്ചവരില്‍ ട്രക്കിലുണ്ടായിരുന്ന 2 പേരും ഉള്‍പ്പെടുന്നു.

ഫ്രാന്‍സിലെ ഗിറോണ്‍ഡെ പ്രവിശ്യയിലെ മലയോര മേഖലയായ പസെഗ്വിനിലാണ് അപകടം. അപകടവിവരം അധികൃതരാണ് പുറത്ത് അറിയിച്ചത്. വന മേഖലയായതിനാല്‍ അപകടത്തെ തുടര്‍ന്ന് ഉടന്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഫ്രാന്‍സിലുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here