നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടാം ജയം; എതിരില്ലാത്ത ഒരു ഗോളിന് കൊല്‍ക്കത്തയെ തോല്‍പ്പിച്ചു

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടം ജയം. എതിരില്ലാത്ത ഒരു ഗോളിന് കൊല്‍ക്കത്ത അത്‌ലറ്റി്കകോ ഡി കൊല്‍ക്കത്തയെ നോര്‍ത്ത് ഈസ്റ്റ് തോല്‍പ്പിച്ചു. കളിയുടെ 77-ാം മിനുട്ടില്‍ വെലസ് ആണ് ഏകഗോള്‍നോടിയത്. സീസണിലെ രണ്ടാം വിജയമാണ് നോര്‍ത്ത് ഈസ്റ്റ് നേടിയത്.

ആദ്യ പകുതി മുതല്‍ ആക്രമണത്തിലൂന്നിയ കളി ശൈലിയാണ് നോര്‍ത്ത് ഈസ്റ്റ് പുറത്തെടുത്തത്. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല. മികച്ച അവസരങ്ങള്‍ ഫിനിഷ് ചെയ്യുന്നതില്‍ മുന്നേറ്റ നിരയ്ക്ക് പിഴച്ചു.

രണ്ടാം പകുതിയില്‍ സഞ്ജുവിന്റെ ഷോട്ട് കൊല്‍ക്കത്ത തടഞ്ഞു. തുടര്‍ന്ന് പന്ത് ലഭിച്ച വെലസ് അവസരം പാഴാക്കിയില്ല. ആദ്യാവസാനം മെച്ചപ്പെട്ട കളിയാണ് കൊല്‍ക്കത്തയും പുറത്തെടുത്തത്. എന്നാല്‍ ഗോള്‍ നേട്ടം മാത്രം കൊല്‍ക്കത്തയ്ക്ക് അന്യമായി. ലഭിച്ച ഒന്‍പത് കോര്‍ണറുകളില്‍ ഒന്നു പോലും ഗോളാക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല.

ജയത്തോടെ നോര്‍ത്ത് ഈസ്റ്റിന് മൂന്ന് പോയിന്റുകൂടി ലഭിച്ച് ആകെ നേട്ടം 6 പോയിന്റാക്കി. ജയത്തോടെ ആറാം സ്ഥാനത്താണ് അവരുടെ സ്ഥാനം. അഞ്ച് കളികളില്‍ നിന്ന് 7 പോയിന്റാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം. തുടര്‍ച്ചയായ 3 കളികളില്‍ തോറ്റ ബ്ലാസ്‌റ്റേഴ്‌സ് ഇതോടെ ഏഴാം സ്ഥാനത്താണ്. മുംബൈ ആണ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News