എടക്കര പട്ടികജാതി പട്ടികവർഗ കോളനിയിൽ പൊലീസ് അതിക്രമം; വീട്ടുപകരണങ്ങളും വാഹനങ്ങളും അടിച്ചു തകർത്തു; അഞ്ചോളം പേർക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് എടക്കരയിൽ പട്ടികജാതി പട്ടിക വർഗ കോളനിയിൽ പൊലീസ് അതിക്രമം. കോളനിയിൽ അതിക്രമിച്ചു കയറിയ പൊലീസ് വീട്ടുപകരണങ്ങളും വാഹനങ്ങളും അടിച്ചു തകർത്തു. പൊലീസാക്രമണത്തിൽ പരുക്കേറ്റ അഞ്ചോളം പേർ ആശുപത്രിയിലാണ്.

POLICE-ATTACK-2

എടക്കര പറമ്പാടി ലക്ഷം വീട് കോളനിയിലെ പത്തോളം വീടുകളിലാണ് പൊലീസ് അതിക്രമിച്ചു കയറി ആക്രമണമഴിച്ചു വിട്ടത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എടക്കര ടൗണിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു. രാത്രി കോളനിയിലെ വീടുകളിലെത്തിയ പൊലീസ് വീട്ടുപകരണങ്ങളും വീട്ടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും അടിച്ചു തകർത്തു. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു പൊലീസ് അതിക്രമം. അത്തോളി എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് ആക്രമണം നടത്തിയതെന്ന് കോളനിവാസികൾ പറഞ്ഞു.

അതേസമയം, സംഘർഷവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രകോപനമൊന്നുമില്ലാതെ കോളനിയിലെത്തി പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News