ദസറ ആഘോഷങ്ങൾക്കിടെ വിശുദ്ധ മതഗ്രന്ഥം കത്തിച്ചു; ജമ്മുവിൽ സംഘർഷാവാസ്ഥ

ദില്ലി: ജമ്മുവിലെ ബദേർവയിൽ മുസ്ലീം വിശുദ്ധ മതഗ്രന്ഥത്തിന്റെ പേജുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് കിഷ്ത്വാർ ജില്ലയിൽ തടിച്ചുകൂടിയ ജനങ്ങൾ ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ചു. സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ അർധസൈനിക വിഭാഗത്തെ സ്ഥലത്ത് വിന്യസിച്ചെന്നും സ്ഥിതി നിയന്ത്രണവിധേയമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബാദെർവ ടൗണിലാണ് ദസറ ആഘോഷങ്ങൾക്കിടെ ഒരു സംഘം ആളുകൾ ഖുറാനിലെ പേജുകൾ കത്തിച്ചത്. വ്യാഴാഴ്ചയാണ് ഖുറാനിലെ പേജുകൾ കത്തിച്ചതെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here