ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിക്കെതിരെ റിലീസ് ദിവസം തന്നെ മോശം പ്രതികരണം നടത്തിയ ഓം ശാന്തി ഓശാന സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ ഫേസ്ബുക്കിൽ പൊങ്കാല. റാണി പത്മിനി ഏറെ നിരാശപ്പെടുത്തിയെന്നായിരുന്നു ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സംവിധായകൻ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
രണ്ടു സ്ത്രീകളുടെ കൊച്ചി മുതൽ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ്തിരക്കഥയൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകുന്നത്.
Can’t stop posting this. Really disappointed with Rani Padmini.
Posted by Jude Anthany Joseph on Friday, October 23, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post