‘റാണി പത്മിനി’മാർ നിരാശപ്പെടുത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; പ്രേക്ഷകർ പൊങ്കാല തകർത്തതോടെ പോസ്റ്റ് പിൻവലിച്ച് ജൂഡ് ആന്റണി ഖേദം പ്രകടിപ്പിച്ചു

ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിക്കെതിരെ റിലീസ് ദിവസം തന്നെ മോശം പ്രതികരണം നടത്തിയ സംഭവത്തിൽ ഓം ശാന്തി ഓശാന സംവിധായകൻ ജൂഡ് ആന്റണി ഖേദം പ്രകടിപ്പിച്ചു. റാണി പത്മിനി ഏറെ നിരാശപ്പെടുത്തിയെന്നായിരുന്നു ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സംവിധായകൻ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.

വിമർശനങ്ങൾ ശക്തമായതോടെയാണ് പോസ്റ്റ് പിൻവലിച്ച് ജൂഡ് ആന്റണി ഖേദപ്രകടനം നടത്തിയത്. ‘ഒരുപാട് പ്രതീക്ഷകളോടെ കണ്ടത് കൊണ്ടാകാം, അതിഷ്ടമായില്ല. ഒരു പ്രേക്ഷകന്റെ സ്വാഭാവിക പ്രതികരണം മാത്രമായി അതിനെ കണ്ടാൽ മതി.’ ജൂഡ് ആന്റണി പറയുന്നു.

ഒരു സിനിമ റിലീസ് ദിവസം തന്നെ അതിനെ മോശമായി ബാധിക്കുന്ന രീതിയില്‍ പോസ്റ്റ്‌ ഇട്ടതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒരുപ…

Posted by Jude Anthany Joseph on Friday, October 23, 2015

രണ്ടു സ്ത്രീകളുടെ കൊച്ചി മുതൽ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News