പെട്രീഷ്യ ചുഴലിക്കാറ്റ് മെക്‌സിക്കൻ തീരത്ത് ആഞ്ഞടിച്ചു; മണിക്കൂറിൽ 265 കിലോമീറ്റർ വേഗത

മെക്‌സിക്കോ സിറ്റി: അമേരിക്കൻ വൻകരയിലെ ശക്തമായ ചുഴലിക്കാറ്റ് പെട്രീഷ്യ പടിഞ്ഞാറൻ മെക്‌സികോയിലെ ജാലിസ്‌കോ നഗരത്തിൽ ആഞ്ഞടിച്ചു. ജനവാസം കുറഞ്ഞ മേഖലയിലാണ് കാറ്റ് വീശിയത്. മണിക്കൂറിൽ 265 കിലോമീറ്ററാണ് വേഗത. അടുത്ത ഏതാനും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

കണക്കനുസരിച്ച് നാലു ലക്ഷത്തോളം പേരാണ് അപകട മേഖലയിലുള്ളത്. അപകടസാധ്യത കണക്കിലെടുത്ത് ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ജലിസ്‌കോ, കൊലിമ, ഗരീരോ സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മെക്‌സിക്കോ കടന്ന് യുഎസിലെ ടെക്‌സസ് സംസ്ഥാനത്തും പെട്രീഷ്യ നാശം വിതയ്ക്കുമെന്നാണ് പ്രവചനം.

Gallery – Hurricane Patricia @ Mexico coast

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here