നല്ല സിനിമകൾ സ്വീകരിക്കപ്പെടും; മമ്മൂട്ടിയുടേത് കണ്ടു പഠിക്കേണ്ട അഭിനയം; പത്തേമാരിയെയും താരങ്ങളെയും അഭിനന്ദിച്ച് സത്യൻ അന്തിക്കാട്

മമ്മൂട്ടി- സലിം അഹമ്മദ് ചിത്രമായ പത്തേമാരിക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ സത്യൻ അന്തിക്കാട്. നല്ല സിനിമകൾ ഇവിടെ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. പത്തേമാരിയുടെ അവസാന രംഗം കഴിഞ്ഞപ്പോൾ തീയറ്ററിലുയർന്ന കരഘോഷം അത് തെളിയിക്കുന്നുണ്ട്. മമ്മൂട്ടി വീണ്ടും നമ്മുടെ കണ്ണു നനയിക്കുന്നു. അഭിനയിക്കുക എന്ന തോന്നലുണ്ടാക്കാതെ സങ്കടത്തിന്റെ ഒരു വലിയ കടൽ നമ്മുടെ ഹൃദയത്തിൽ നിറക്കുന്നു. അത് അഭിനയ വിദ്യാർത്ഥികൾക്ക് കണ്ടു പഠിക്കാനുള്ള ഒരു പാഠമാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

പത്തേമാരി റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുന്നു. ഇന്നലെയാണ് കാണാൻ സാധിച്ചത്. സന്തോഷവും അഭിമാനവും തോന്നി. കാറും കോളും ക…

Posted by Sathyan Anthikad on Friday, October 23, 2015

പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് പത്തേമാരി പറയുന്നത്. അലൈൻസ് മീഡിയയുടെ ബാനറിൽ സലീം അഹമ്മദ് തന്നെ തിരക്കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിൽ ജുവൽ മേരിയാണ് നായിക. ശ്രീനിവാസൻ, സിദ്ദിഖ്, സലിംകുമാർ, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണൻ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. റസൂൽ പൂക്കുട്ടി ശബ്ദലേഖനം നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ഹരിഹരൻ, ഷഹബാസ് അമൻ, ജ്യോത്സ്‌ന എന്നിവരാണ് ഗായകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here