പ്രമുഖ മലയാള സിനിമാതാരം ടിപി മാധവനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിദ്വാറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മാധവനെ ഇന്നലെ ഉച്ചയോടെ മുറിയിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അവിടെയുണ്ടായിരുന്നവർ മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നുദിവസം ഐസിയുവിൽ നിരീക്ഷണത്തിൽ വച്ചശേഷമേ ആരോഗ്യനിലയെക്കുറിച്ച് പറയാനാവൂവെന്നും ഡോക്ടർമാർ അറിയിച്ചു. മസ്തിഷ്‌ക്കാഘാതമാണെന്ന സംശയത്തിൽ തല സ്‌കാനിംഗിന് വിധേയമാക്കിയെന്നും ഇടയ്ക്കിടെ ബോധരഹിതനാവുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post