ബിജെപിയില്‍ പൊട്ടിത്തെറി; മൂന്നു വിഭാഗങ്ങളായി ഭിന്നത; പി പി മുകുന്ദനുവേണ്ടി വാദിച്ച് പി കെ കൃഷ്ണദാസ് പക്ഷം; മോദി മിസ്‌കോളടിച്ചാണ് പാര്‍ട്ടിയിലെത്തിയതെന്ന് പി പി മുകുന്ദന്‍

തിരുവനന്തപുരം: എസ്എന്‍ഡിപിയെ കൂടെക്കെട്ടാന്‍ ശ്രമിച്ചപ്പോള്‍ തുടങ്ങിയ ഭിന്നത ബിജെപിയില്‍ രൂക്ഷമാകുന്നു. മൂന്നു ഗ്രൂപ്പുകളായിത്തിരിഞ്ഞാണ് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി ഉമാകാന്തനെതിരേ പി കെ കൃഷ്ണദാസ് രംഗത്തെത്തിയതോടെ ഭിന്നത പൊട്ടിത്തെറിയിലുമെത്തി.

ഉമാകാന്തനു പകരം മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി പി മുകുന്ദനെ സംഘടനാ സെക്രട്ടറിയാക്കണമെന്നാണ് പി കെ കൃഷ്ണദാസിന്റെ ആവശ്യം. ഉമാകാന്തന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനുവേണ്ടി ഗ്രൂപ്പുകളിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിക്കുന്നു. സംസ്ഥാന ഘടകത്തിലെ മറ്റൈാരു ഗ്രൂപ്പിനെ നയിക്കുന്ന ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രനാകട്ടെ ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിട്ടുമില്ല.

അതേസമയം, ബിജെപിയിലെ ആശയഭിന്നത പുറത്തുവരുന്നതോടെ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടാന്‍ ശ്രമിച്ചത് പാര്‍ട്ടിക്കു വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ നീക്കമാണ് തെരഞ്ഞെടുപ്പിന്റെ പതിവാതില്‍ക്കല്‍ സംസ്ഥാന ബിജെപിയില്‍ ആദ്യം ഭിന്നതയ്ക്കു വഴിവച്ചത്. പിന്നാലെ പുതിയ പ്രശ്‌നങ്ങള്‍ വരുന്നതോടെ നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്.

വി മുരളീധരന്‍ പ്രസിഡന്റായിരിക്കുന്ന പാര്‍ട്ടിയിലേക്കു വരാന്‍ താല്‍പര്യമില്ലെന്നാണ് പി പി മുകുന്ദന്റെ പക്ഷം. നരേന്ദമോദി ബിജെപിയില്‍ അംഗത്വമെടുത്തത് മിസ് കോള്‍ അടിച്ചാണെന്നും മുകുന്ദന്‍ പീപ്പിള്‍ ടിവിയോടു പറഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വയം കുഴിച്ച കുഴിയില്‍ വീഴുകയാണെന്നും മുകുന്ദന്‍ പീപ്പിള്‍ടിവിയോടു പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News