ആണും പെണും ഒന്നിച്ചിരുന്നാൽ എന്ത്? ഫാറൂഖ്, വിക്ടോറിയ കോളേജ് ക്യാമ്പസുകളിലെ സദാചാര കണ്ണുകളെ എന്തു ചെയ്യണം; അഭിപ്രായം രേഖപ്പെടുത്തൂ

കലാലയങ്ങളിലെ പുരോഗമന മൂല്യങ്ങളെ തകർത്ത് യാഥാസ്ഥിതിക നിയന്ത്രണങ്ങളേർപ്പെടുത്തുന്ന കാഴ്ച്ചയാണ് ഇന്നു കേരളത്തിലെ മിക്ക ക്യാമ്പസുകളിലും കാണാൻ സാധിക്കുന്നത്. ആണും പെണും ഒരു ബെഞ്ചിലിരുന്നാലോ ഒരുമിച്ച് നടന്നാലോ സഞ്ചരിച്ചാലോ തകരുന്നതാണോ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ സംസ്‌കാരം? ചർച്ചകൾ നടത്താനും പ്രണയിക്കാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഈ കലാലയങ്ങളാണോ അടുത്ത തലമുറയെ വാർത്തെടുക്കുക?

CLG 2

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ സഹപാഠികൾക്ക് നേരെ സദാചാര പൊലീസിംഗും കോഴിക്കോട് ഫാറൂഖ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, എന്നിവിടങ്ങളിലെ വിലക്കുകളുമാണ് അടുത്തിടെ കേരളം ചർച്ച ചെയ്തത്. ഈ നീക്കങ്ങളെല്ലാം മറ്റൊരു ഫാസിസ്റ്റ് അജണ്ടകളുടെയും മുന്നോടിയായുള്ളതാണെന്നും യുവാക്കളും മനസിലാക്കി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ആൺ പെൺ സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും വിലക്കേർപ്പെടുത്തുന്ന കോളേജ് മാനേജ്‌മെന്റിനെതിരെ പ്രതികരിക്കാൻ ഇനിയും വൈകികൂടാ. ആണും പെണും ഒന്നിച്ച് നടന്നാൽ ഗർഭമുണ്ടാകുമെന്ന് ധരിക്കുന്ന യാഥാസ്ഥിതികർക്കും കുരുപൊട്ടുന്ന സംഘികൾക്കും മറുപടി നൽകാൻ കൈരളി ന്യൂസ് ഓൺലൈൻ അവസരം ഒരുക്കുകയാണ്. ചുവടെയുള്ള കമന്റ് ബോക്‌സിൽ നിങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.

#WebDebate #MoralPolicingആണും പെണും ഒന്നിച്ചിരുന്നാല്‍ ഗര്‍ഭമുണ്ടാകുമോ? ഫാറൂഖ്, വിക്ടോറിയ കോളേജ് ക്യാമ്പസുകളിലെ സദാചാര …

Posted by PeopleLIVE on Saturday, October 24, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News