ശിവസേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാൻ പ്രതിപക്ഷം; ഇരുരാജ്യങ്ങൾ തമ്മിലുള്ള സമാധാനപ്രവർത്തനങ്ങൾക്ക് ശിവസേന തടസമാകുന്നുവെന്ന് പ്രമേയം

ലാഹോർ: ശിവസേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാൻ പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പാക് ദേശീയ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചു. പ്രമേയം ഉടൻ തന്നെ സെനറ്റിലും അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതി.

സേനയുടെ പാക് വിരുദ്ധ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടണമെന്നും ഇരുരാജ്യങ്ങൾ തമ്മിലുള്ള സമാധാനപ്രവർത്തനങ്ങൾക്ക് ശിവസേന തടസമാണെന്നും പ്രമേയത്തിൽ പറയുന്നു. ശിവസേന പാക് പ്രതിനിധികളെയും സാസംസ്‌കാരിക പ്രവർത്തകരെയും അപമാനിക്കുകയാണ്. ക്രിക്കറ്റ് ബോർഡിന്റെ പ്രതിനിധികളെ സേന അപമാനിക്കുകയും ചെയ്തു.

നേരത്തെ ഗസൽ ഗായകൻ ഗുലാം അലിയുടെ ദില്ലിയിലെയും മുംബൈയിലെയും സംഗീത കച്ചേരി ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. മുൻ പാക് ക്രിക്കറ്റ് താരങ്ങളായ വസിം അക്രത്തിനെയും ഷൊയ്ബ് അക്തറിനെയും ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനത്തിലെ കമന്റർമാരാക്കാൻ അനുവദിക്കില്ലെന്നും ശിവസേന പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News