പാകിസ്താനി എഴുത്തുകാരിക്ക് ഇന്ത്യയിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വിസ അനുവദിച്ചില്ല

ദില്ലി: ഇന്ത്യയിലെ പ്രസിദ്ധമായ കുമവോണ്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനി എഴുത്തുകാരിക്ക് വിസ അനുവദിച്ചില്ല. യുവ നോവലിസ്റ്റ് കന്‍സ ജാവേദിനാണ് ഇന്ത്യ വിസ അനുവദിക്കാതിരുന്നത്. വെള്ളിയാഴ്ച തുടങ്ങിയ സാഹിത്യോത്സവത്തില്‍ നാളെ കന്‍സയുടെ പ്രഥമ നോവല്‍ പ്രകാശനം ചെയ്യാനിരിക്കുകയായിരുന്നു.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുമായാണ് സാഹിത്യോത്സവം നടക്കുന്നത്. പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ വരാന്‍ വിസ ലഭിക്കാന്‍ മൂന്നാഴ്ച മുമ്പേ കന്‍സ രേഖകള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെയാണ് വിസ നിഷേധിച്ച കാര്യം കന്‍സയെ ഹൈക്കമ്മീഷന്‍ അറിയിച്ചത്. കാരണമൊന്നുമറിയിച്ചില്ലെന്നും ഇന്ത്യയുടെ നടപടി അത്യന്തം വേദനയുണ്ടാക്കിയെന്നും അവഹേളനപരമായി തോന്നിയെന്നും കന്‍സ ലോഹോറില്‍ പ്രതികരിച്ചു.

ആഷെസ്, വൈന്‍ ആന്‍ഡ് ഡസ്റ്റ് എന്ന നോവലാണ് നാളെ പ്രകാശനം ചെയ്യേണ്ടത്. 21 വയസുള്ളപ്പോള്‍ കന്‍സ എഴുതിയ നോവലാണിത്. ഈ നോവല്‍ ടിബര്‍ ജോണ്‍സ് സൗത്ത് ഏഷ്യാ പ്രൈസിന് പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു. കന്‍സയ്ക്കു വിസ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സാഹിത്യോത്സവം അവസാനിക്കും മുമ്പ് അവര്‍ക്ക് ഇന്ത്യയിലെത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും അല്ലാത്ത പക്ഷം സ്‌കൈപ്പിലൂടെ സംവദിക്കാന്‍ അവസരം നല്‍കുമെന്നും സാഹിത്യോത്സവത്തിന്റെ സംഘാടകനായ സുമന്ത് ബത്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News