വ്യോമസേനാ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെ നിയമിക്കാന്‍ കേന്ദ്രാനുമതി; ആദ്യ പൈലറ്റ് എയര്‍ഫോഴ്‌സ് അക്കാദമിയിലെ നിലവിലെ ബാച്ചില്‍നിന്ന്

ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ വനിതകളെ പൈലറ്റുമാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. എയര്‍ഫോഴ്‌സ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന നിലവിലെ ബാച്ചില്‍നിന്നായിരിക്കും ആദ്യത്തെ നിയമനം. ജൂണ്‍ 2016 ന് ആദ്യ വനിതാ പൈലറ്റിനെ സേനയില്‍ കമ്മീഷന്‍ ചെയ്യുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിയമിക്കപ്പെടുന്ന പൈലറ്റിന് കൂടുതല്‍ പരിശീലനം നല്‍കി 2017ല്‍ പോര്‍വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും. നിലവില്‍ സേനയുടെ ചരക്കു, യാത്രാ വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെ നിയോഗിക്കുന്നുണ്ട്. പോര്‍വിമാനങ്ങളിലും വനിതകളെ നിയോഗിക്കുന്നതിലൂടെ സാഹസപ്രിയരായ വനിതകളെ സേനയിലേക്കു കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News