വാട്‌സ്ആപ്പില്‍ വോട്ടഭ്യര്‍ഥിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടിയെടുത്തത് കേണിച്ചിറയിലെ സിപിഒ സണ്ണി ജോസഫിനെതിരെ

കല്‍പറ്റ: വാട്‌സ്ആപ്പിലൂടെ വോട്ട് അഭ്യര്‍ഥിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കേണിച്ചിറ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സണ്ണി ജോസഫിനെയാണ് ജില്ലാ പൊലീസ് മേധാവി എം കെ പുഷ്‌കരന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സണ്ണി ജോസഫ് സുഹൃത്തുക്കളോട് വോട്ടഭ്യര്‍ഥിച്ചു സന്ദേശം ഇട്ടത്. പല പൊലീസുകാരും ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കാറുണ്ടെങ്കിലും ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ചതാണ് സണ്ണിക്കെതിരേ നടപടിക്കു കാരണമെന്ന് ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News