ആപ്പിള്‍ വാച്ച് വരുന്നു; ഇന്ത്യയില്‍ ലോഞ്ചിംഗ് നവംബര്‍ ആറിന്

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ലോകത്തെ ഏറ്റവും മികച്ച വാച്ച് നിങ്ങളുടെ കൈകളിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ആപ്പിള്‍ വാച്ച് ഇന്ത്യയില്‍ നവംബര്‍ ആറിന് അവതരിപ്പിക്കും. ആപ്പിള്‍ അതിന്റെ ഇന്ത്യന്‍ വെബ്‌സൈറ്റ് വഴിയാണ് ലോഞ്ചിംഗ് വിവരം പുറത്തുവിട്ടത്. നവംബര്‍ ആറിനു ശേഷം വിപണിയില്‍ ലഭ്യമാകും.

ലോഞ്ചിംഗ് തീയതി മാത്രമാണ് നിലവില്‍ ആപ്പിള്‍ പുറത്തുവിട്ടത്. വാച്ചുകളുടെ വില നിലവാരം പ്രഖ്യാപിച്ചിട്ടില്ല. 30,000 രൂപ മുതലാണ് പ്രതീക്ഷിത വില. ആപ്പിള്‍ സ്റ്റോറുകള്‍ വഴിയാണോ വില്‍പ്പന എന്ന കാര്യവും വ്യക്തമല്ല. ആദ്യം രണ്ട് ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. 38 എംഎം, 42 എംഎം വാച്ചുകളാവും ആദ്യം അവതരിപ്പിക്കുന്നത്. ആപ്പിള്‍ വാച്ച്, ആപ്പിള്‍ വാച്ച് എഡിഷന്‍, ആപ്പിള്‍ വാച്ച് സ്‌പോര്‍ട്ട് എന്നീ മൂന്ന് എഡിഷനുകളാവും അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് ശക്തി പകരുന്ന എക്‌സ് ഗ്ലാസ് സങ്കേതിക വിദ്യയുളളതാണ് ആപ്പിള്‍ വാച്ച് സ്‌പോര്‍ട്‌സ് എഡിഷന്‍. മറ്റ് രണ്ട് എഡിഷനുകളും കരുത്തുറ്റ ഡിസ്‌പ്ലേ ഉള്ളവ തന്നെയാണ്. സഫയര്‍ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ ആണ് ആദ്യ രണ്ട് എഡിഷനുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് ഡിസ്‌പ്ലേയെ പോറലുകളില്‍ നിന്ന് തടയും.

ആറ് മാസം മുന്‍പാണ് ആപ്പിള്‍ വാച്ച് ആദ്യം അവതരിപ്പിച്ചത്. എന്നാല്‍ രാജ്യാന്തര വിപുലീകരണം വൈകി. ആപ്പിള്‍ വാച്ച് ഇന്ത്യയില്‍ എത്താന്‍ വൈകിയതിന് കാരണം ഇതാണ്. സൗദി അറേബ്യയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കഴിഞ്ഞ ദിവസം ആപ്പിള്‍ വാച്ച് അവതരിപ്പിച്ചു. ലാറ്റിനമേരിക്ക ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ ഇന്നാണ് അവതരണം.

ഇതുവരെ അവതരിപ്പിച്ചതില്‍ വച്ച് സാങ്കേതികവിദ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് ആപ്പിള്‍ വാച്ച്. വിപ്ലവകരമായ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചിലുണ്ട്. മറ്റൊരാളുമായി ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനം ആപ്പിള്‍ വാച്ചിന്റെ പ്രത്യേകതയാണ്. ആരോഗ്യം, ഫിറ്റ്‌നസ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കാനും ആപ്പിള്‍ വാച്ചില്‍ കഴിയും. ഡാറ്റ, വേള്‍ഡ് ക്ലോക്ക്, സ്റ്റോപ് വാച്ച് തുടങ്ങിയവയും ആപ്പില്‍ വാച്ചിന്റെ പ്രത്യേകതകളാണ്. ഇ – മെയില്‍ സേവനവും ആപ്പിള്‍ വാച്ചില്‍ ലഭ്യമാകും. ചിത്രങ്ങള്‍ കാണാനും പണം കൈമാറാനും സൗകര്യമുണ്ട്. സംഗീതം ആസ്വദിക്കുന്നതു മുതല്‍ ഡോര്‍ ലോക്ക് ചെയ്യുന്നതിന് വരെ ആപ്പിള്‍ വാച്ചില്‍ സൗകര്യം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News