ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കു മൂന്നാം ഭാഗമുണ്ടാകില്ലെന്നു സംവിധായകന്‍ എസ് എസ് രാജമൗലി. കോടികള്‍ മുതല്‍ മുടക്കിയെടുത്ത ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായി രണ്ടാം ഭാഗത്തോടെ കഥ തീരുമെന്നും മൂന്നാം ഭാഗമുണ്ടാകുമെന്നു പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ കാര്യമില്ലെന്നുമാണ് രാജമൗലി ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്. രണ്ടാം ഭാഗത്തിനു ശേഷം കഥ വലിച്ചുനീട്ടില്ല. ബാക്കി കാര്യങ്ങള്‍ യഥാ സമയം അറിയിക്കുമെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്കു മാത്രമേ അറിയൂവെന്നും പോസ്റ്റില്‍ രാജമൗലി വ്യക്തമാക്കി.
ബാഹുബലിക്കു മൂന്നാം ഭാഗമുണ്ടാകുമെന്നു കഴിഞ്ഞദിവസം ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന രണ്ടാം ഭാഗമായ ബാഹുബലി – ദ കണ്‍ക്ലൂഷനൊപ്പം മൂന്നാം ഭാഗവും ചിത്രീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഒരു ട്രയോളജിയായി ചിത്രം പൂര്‍ത്തീകരിക്കാനാണ് രാജമൗലിയുടെ പദ്ധതിയെന്നും അഭ്യൂഹമുണ്ടായിരുന്നു.
Many rumours on Baahubali-3 🙂 The story will conclude with part-2. No dragging.. But the world of Baahubali will…
Posted by SS Rajamouli on Saturday, October 24, 2015
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here