തട്ടിപ്പ് അത്ര മൈക്രോയല്ല; മണ്ണൂത്തിയില്‍ മൈക്രോ ഫിനാന്‍സ് വായ്പയെടുത്തവര്‍ ജപ്തി ഭീഷണിയില്‍; തുക തിരിച്ചടയ്ക്കാതിരുന്നത് എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികള്‍

തൃശൂര്‍: മണ്ണൂത്തിയില്‍ വെള്ളാപ്പള്ളി നടേശന്റെ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനിരയായ വനിതാ സംഘങ്ങള്‍ കടക്കെണിയില്‍. വായ്പ തുകയായി അരക്കോടിയിലധികം രൂപയാണ് അടയ്ക്കാനുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെ ഇവര്‍ക്കെല്ലാം ജപ്തി നോട്ടീസ് ലഭിച്ചു കഴിഞ്ഞു. വായ്പ മുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുക്കാതെ യൂണിയന്‍ ഭാരവാഹികള്‍ ഒഴിഞ്ഞുമാറുകയാണ്.

വായ്പയെടുത്തവര്‍ യൂണിയന്‍ ഓഫീസില്‍ തുക തിരിച്ചടച്ചു. എന്നാല്‍ ഈ തുക ഭാരവാഹികള്‍ തിരിമറി നടത്തിയതായി ആക്ഷേപമുയര്‍ന്നു. തട്ടിപ്പ് അന്വേഷിച്ച പ്രത്യേക സംഘം ഇക്കാര്യം കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ മെയ് മാസത്തിലാണ് മണ്ണൂത്തി എസ്എന്‍ഡിപി യൂണിയന്‍ കേന്ദ്രീകരിച്ച് നടന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പ് പുറത്തറിയുന്നത്. 2008 മുതല്‍ യൂണിയനു കീഴില്‍ മൈക്രോ ഫിനാന്‍സ് വ!ഴി വായ്പ്പയെടുത്തവരാണ് തട്ടിപ്പിനിരയായത്. അംഗങ്ങള്‍ യൂണിയന്‍ ഓഫീസില്‍ തിരികെയടച്ച തുക ബാങ്കിലടക്കാതെ ഭാരവാഹികള്‍ തിരിമറി നടത്തി. ഇക്കര്യം കൈരളി ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തട്ടിപ്പിനിരയായ വനിതാ സംഘങ്ങള്‍ക്ക് ജൂണിലാണ് 52 ലക്ഷം രൂപയുടെ ജപ്തിനോട്ടീസ് ലഭിച്ചത്. നാല് മാസം പിന്നിടുമ്പോഴും തങ്ങള്‍ തിരികെയടച്ച തുകയുടെ കാര്യത്തില്‍ യൂണിയന്‍ ഭാരവാഹികള്‍ ഒളിച്ചുകളിക്കുകയാണെന്ന് കടക്കെണിയിലായവര്‍ പറയുന്നു

വനിതാ സംഘങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മുന്‍ യൂണിയന്‍ സെക്രട്ടറി പവിത്രന്‍, ജീവനക്കാരന്‍ ജയാനന്ദന്‍, രണ്ട് വനിതാ ജീവനക്കാര്‍ എന്നിവര്‍ പിടിയിലായിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് പണം വീണ്ടെടുക്കാനായില്ല. മണ്ണൂത്തി എസ്എന്‍ഡിപി യൂണിയന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് വായ്പ തുക തിരിച്ചടച്ചിട്ടും കടക്കെടിയിലും ജപ്തി ഭീഷണിയിലുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News