ബീഹാറില്‍ ബിജെപിക്കെതിരെ വിവാദങ്ങള്‍ ആയുധമാക്കി മഹാസഖ്യം; മറുപടിയില്ലാതെ എന്‍ഡിഎ

പട്‌ന: ഹരിയാനയില്‍ കൊല്ലപ്പെട്ട ദളിത് കുട്ടികളെ പട്ടിയോട് ഉപമിച്ച് കേന്ദ്രമന്ത്രി വികെ സിങ്ങ് നടത്തിയ പ്രസ്താവന ബീഹാറില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു. മഹാസഖ്യം വികെ സിങ്ങിന്റെ പ്രസ്ഥാവനയെ തിരഞ്ഞെടുപ്പ് റാലികള്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ആരോപണത്തിന് കൃത്യമായ മറുപടി പറയാനാകാതെ കുഴങ്ങുകയാണ് എന്‍ഡിഎ കക്ഷി നേതാക്കള്‍.

ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ മേല്‍ജാതി വിഭാഗം ദളിത് കുടുംബാഗങ്ങളെ ചുട്ടുകരിച്ച സംഭവം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വന്‍ ചലനം ഉണ്ടാക്കുകയാണ്. ഇതിനിടയിലായിരുന്നു കേന്ദ്രമന്ത്രി വികെ സിങ്ങിന്റെ പ്രകോപനപരമായ പ്രസ്താവന. പട്ടികളെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ സര്‍ക്കാര്‍ എന്ത് ചെയ്യും എന്നായിരുന്നു ദളിത് കുട്ടികളെ ചുട്ട് കൊന്നതിനെക്കുറിച്ച് വികെ സിങ്ങിന്റെ പരാമര്‍ശം. ജാതി വോട്ടുകള്‍ വിജയം നിശ്ചയിക്കുന്ന ബീഹാറില്‍ വന്‍ തിരിച്ചടിയാണ് എന്‍ഡിഎയ്ക്ക് ഈ പരാമര്‍ശം നല്‍കിയത്.

മേല്‍ജാതി വിഭാഗവും ദളിതരും തമ്മിലുള്ള മത്സരമാണ് തിരഞ്ഞെടുപ്പെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് വിഷയത്തെ റാലികളില്‍ പ്രധാന പ്രചാരണ ആയുധമാക്കുന്നുണ്ട്. മറുപടി പറയാനാകാതെ ബിജെപി നേതാക്കളും ഘടകക്ഷി നേതാക്കളായ റാം വിലാസ് പാസ്വാന്‍, ജിതിന്‍ റാം മാഞ്ചി അടക്കമുള്ളവര്‍ കുഴയുകയാണ്.

ആദ്യ രണ്ട് ഘട്ടങ്ങളില്‍ പ്രതീക്ഷിച്ച മുന്നേറ്റം നേടാനാകാത്തതിനെ തുടര്‍ന്ന് അടുത്ത മൂന്ന് ഘട്ടങ്ങളില്‍ വന്‍ പ്രചാരണം നടത്തുന്നതിനിടിയിലാണ് ബിജെപി തിരിച്ചടിയായി ഹരിയാന കൊലയും വികെ സിങ്ങിന്റെ പരാമര്‍ശവും എത്തിയത്. സംഭവത്തോട് ഇത് വരെ നരേന്ദ്രമോദി പ്രതികരിച്ചിട്ടില്ലെന്ന എന്നതും ലാലു നിധീഷ് സഖ്യം പ്രചാരണമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News