ട്വന്റി – 20 ഏഷ്യാകപ്പ് അന്ധക്രിക്കറ്റ് ടൂര്‍ണമെന്റ് കൊച്ചിയില്‍; മെഗാസ്റ്റാര്‍ മമ്മൂട്ടി ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: ട്വന്റി – 20 ഏഷ്യാ കപ്പ് ബ്ലൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് 2016ല്‍ കൊച്ചി വേദിയാകും. അഞ്ച് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് 2016 ജനുവരി 17 മുതല്‍ 24 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ്
നടക്കുന്നത്. ട്വന്റി – 20 ഏഷ്യാ കപ്പ് ബ്ലൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഗോ മെഗാ സ്റ്റാര്‍ മമ്മൂട്ടി കൊച്ചിയില്‍ പ്രകാശനം ചെയ്തു. എക്‌സൈസ് ഫിഷറിസ് വകുപ്പ് മന്ത്രി കെ ബാബു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

കാഴ്ച്ച വൈകല്യമുള്ളവര്‍ക്ക് ക്രിക്കറ്റിലൂടെ ഉള്‍ക്കാഴ്ച്ച നല്‍കുക എന്നതാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്‍ഡ്യയുടെ മുദ്രാവാക്യം. 2016 ജനുവരി 17 മുതല്‍ 24 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിത്തിലാണ് മത്സരങ്ങള്‍ നടക്കുക.

ടൂര്‍ണമെന്റിന്റെ ഔദ്വേഗിക ലോഗോ ഗുഡ് വില്‍ അംബാസ്സിഡര്‍കൂടിയായ മെഗാ സ്റ്റാര്‍ മമ്മൂട്ടി കൊച്ചിയില്‍ പ്രകാശനം ചെയ്തു. ബ്ലൈന്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. കാഴ്ച്ചയുള്ളവരുടെ കണ്ണ് തുറപ്പിക്കുന്നവയായിരിക്കും ഇത്തരം സംരംഭം. എല്ലാ സഹകരണങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും മന്ത്രി കെ ബാബു പറഞ്ഞു.

പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയവയാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മറ്റ് രാജ്യങ്ങള്‍. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ പ്രസിഡന്റ് ജയിസണ്‍, സെക്രട്ടറി രജനീഷ് ഹെന്റി തുടങ്ങിയവര്‍ സംസാരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പൂര്‍ണപിന്തുണയോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 2014 ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന കാഴ്ച്ച വൈകല്യം ബാധിച്ചവരുടെ ക്രിക്കറ്റില്‍ ലോകകിരീടം ഇന്‍ഡ്യയാണ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News