തെരഞ്ഞെടുപ്പെന്നാല്‍ വോട്ടുപിടുത്തം മാത്രമല്ല; പ്രസന്നന് പരിസ്ഥിതി സംരക്ഷണ സന്ദേശ മാര്‍ഗം കൂടിയാണ്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണ മാര്‍ഗത്തില്‍ വ്യത്യസ്ഥനാവുകയാണ് കൊല്ലം കോര്‍പറേഷനില്‍ 39-ാം ഡിവിഷനില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രസന്നന്‍. സ്വന്തം സൈക്കിളില്‍ ഒറ്റയ്ക്ക് ഡിവിഷന്‍ മുഴുവന്‍ സഞ്ചരിച്ച് വോട്ട് തേടുന്നതിന്റെ തിരക്കിലാണ് പ്രസന്നന്‍. പരിസ്ഥിതി സ്‌നേഹിയാണ് പ്രസന്നന്‍. അതുകൊണ്ടുതന്നെ പ്രസന്നന് ഇലക്ഷന്‍ പ്രചാരണവും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശ മാര്‍ഗ്ഗമാണ്. ഈ ലക്ഷ്യത്തോടെയാണ് സൈക്കിളില്‍ പ്രചാരണത്തിനിറങ്ങാന്‍ കാരണം.

ഇപ്പോള്‍ കൊല്ലം മങ്ങാട് സ്വദേശികള്‍ സൈക്കിളിന്റെ മണിയടി ശബ്ദം കേട്ടാല്‍ സ്ഥാനാര്‍ത്ഥി എത്തിയോ എന്ന സംശയത്തോടെ നോക്കിയാലും തെറ്റ് പറായാനാകില്ല. ജോയിന്റ് ലേബര്‍ കമ്മീഷണറായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച പ്രസന്നന്റെ സന്തതസഹചാരിയാണ് സൈക്കിള്‍. ജോലിചെയ്യുമ്പോഴെല്ലാം സൈക്കിളിലായിരുന്ന പ്രസന്നന്റെ സഞ്ചാരം.

സ്ഥാനാര്‍ത്ഥിയായി സിപിഐഎം പ്രസന്നനെ തീരുമാനിക്കുമ്പോഴും പ്രചരണ മാര്‍ഗ്ഗത്തില്‍ പ്രസന്നന് സംശയമുണ്ടായിരുന്നില്ല. പരിസ്ഥിതി സ്‌നേഹിയായ പ്രസന്നന്‍ ആരോഗ്യ സംരക്ഷണത്തിനുകൂടിയാണ് സൈക്കിള്‍ യാത്ര ആരംഭിച്ചത്. വോട്ട് പിടുത്തതിന് സൈക്കിളുമായി ഇറങ്ങിയതിലും അതിന്റേതായ കാരണങ്ങളുണ്ട് പ്രസന്നന്. സര്‍വീസ് കാലയളവില്‍ എന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു പ്രസന്നന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News