പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യയുടെ തോൽവി 214 റൺസിന്; ഇന്ത്യയുടേത് ഏറ്റവും വലിയ രണ്ടാമത്തെ തോൽവി

മുംബൈ: അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോട് 214 റൺസിന്റെ പരാജയം. 439 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 224 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണിത്. ശിഖർ ധവാനും (60) അജങ്ക്യ രഹാനെ(87)യും നേടിയ അർധ സെഞ്ച്വറി മാത്രമാണ് ഇന്ത്യക്ക് അൽപ്പമെങ്കിലും ആശ്വാസമായത്. സ്‌കോർ: ഇന്ത്യ; 224 (35.5) ദക്ഷിണാഫ്രിക്ക: 438(50).

ടോസ് നേടി ആദ്യ ബാറ്റിംഗ്് തെരഞ്ഞെടുത്താണ് ദക്ഷിണാഫ്രിക്കൻ ടീം കളത്തിലിറങ്ങിയത്. 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്‌കോറായ 438 റൺസ് നേടിയത്. മൂന്നു പേരുടെ സെഞ്ച്വറികളുടെ ബലത്തിലാണ് ടീം മുന്നേറിയത്. എബി ഡിവില്ലേഴ്‌സ് (119), ക്വിന്റൺ ഡി. കോക്ക്(109), ഡുപ്ലെസിസ് (133) എന്നിവരാണ് സെഞ്ച്വറി നേടിയത്. 20 സിക്‌സുകളും 38 ഫോറുകളുമാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്.

ഭുവനേശ്വർ കുമാർ 106 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മോഹിത് ശർമ്മ 84 റൺസ് വഴങ്ങി ഒരു വിക്കറ്റും ഹർഭജൻ സിംഗ് 70 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ ഏകദിന മത്സരം ദക്ഷിണാഫ്രിക്ക നേടി. ഒന്നിടവിട്ട മത്സരങ്ങൾ ഇന്ത്യയും ജയിച്ചു. ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചതോടെ ഇന്നത്തെ അവസാന മത്സരം നിർണായകമാണ്. ഇന്ത്യൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here