മിസോറാമില്‍ ബസപകടം: 2 ഗര്‍ഭിണികളടക്കം 11 മരണം; 21 പേര്‍ക്ക് പരുക്ക്

മിസോറാം: മിസോറാമിലെ ലുംഗ്ലെയില്‍ ബസപകടത്തില്‍ 11 മരണം. 21 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ മിസോറാമിലെ ലുംഗ്ലെ ജില്ലയില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. യാത്രികരുമായി പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ട് ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. അപകടകാരണം കണ്ടെത്തിയിട്ടില്ല. ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതാണോ അപകടകാരണം എന്ന് പോലീസ് സംശയിക്കുന്നു. പരുക്കേറ്റവരെ സേര്‍ചിപ് ജഡില്ലയിലെ തെന്‍സാളിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News