കോട്ടയത്തെ യുഡിഎഫ് വിമതരെ ഒതുക്കാന്‍ മുഖ്യന്‍; നേരിട്ടും ഫോണിലൂടെയും സ്ഥാനാര്‍ത്ഥികളെ ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി

കോട്ടയം: യുഡിഎഫിന് വിമതശല്യം രൂക്ഷമായ കോട്ടയത്ത് വിമതരെ ഒതുക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്ത്. യുഡിഎഫ് വിമത് സ്ഥാനാര്‍ത്ഥികളെ നേരിട്ട് കണ്ടും ഫോണില്‍ വിളിച്ചുമാണ് മുഖ്യമന്ത്രിയുടെ ശ്രമം. കോട്ടയത്ത് വിമത ശല്യം രൂക്ഷമാണ്. ഇത് ഒതുക്കിയില്ലെങ്കില്‍ ഭീഷണിയുണ്ടാകും എന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.

കെപിസിസി നിര്‍ദ്ദേശപ്രകാരം നിരവധി പേര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തിരുന്നു. എന്നാല്‍ നടപടി വകവെയ്ക്കാതെ വിമതര്‍ പ്രചരണ രംഗത്ത മുന്നേറുകയാണ്. ഇത് പലയിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദനയായിട്ടുണ്ട്. ഇതാണ് വിമതരെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News