‘താങ്ക് യൂ കളക്ടർ ബ്രോ’; റാണി പത്മിനിമാരെ പുകഴ്ത്തിയ കോഴിക്കോട് കളക്ടറോട് മഞ്ജു വാര്യറിനും റിമായ്ക്കും പറയാനുള്ളത്

ആഷിഖ് അബു ചിത്രമായ റാണി പത്മിനിയെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയ കോഴിക്കോട് കലക്ടർ പ്രശാന്ത് നായർക്ക് നന്ദി പറഞ്ഞ് നടി മഞ്ജു വാര്യർ.

‘താങ്കളെ പോലൊരാളിൽ നിന്ന് കിട്ടുന്ന പ്രോത്സാഹനം സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ്. ജനപക്ഷത്ത് നിന്നുകൊണ്ടുള്ള പുതിയ ആശയങ്ങൾ മിന്നുന്ന തലച്ചോറിനെ തൃപ്തിപ്പെടുത്താനായത് ഈ സ്ത്രീപക്ഷ സിനിമയുടെ പുതുമയ്ക്കുള്ള തെളിവായി കാണുന്നു’ മഞ്ജു പറയുന്നു.

നന്ദി ശ്രീ.പ്രശാന്ത് നായര്‍…റാണി പത്മിനിയെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ക്ക്. താങ്കളെപ്പോലൊരാളില്‍ നിന്ന് കിട്ടുന്ന പ…

Posted by Manju Warrier on Saturday, October 24, 2015

Veruthe review ette verupikandallo enne vichaarichatha.. Pakshe nammude swandham collector bro parayumbo engineya share…

ചിത്രത്തെ കുറിച്ച് കോഴിക്കോടിന്റെ കളക്ടർ ബ്രോ പറഞ്ഞത് ഇങ്ങനെ- ‘ അടുത്ത കാലത്ത് കണ്ട നല്ല എന്റർടെയിനർ. ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടാൻ വകുപ്പുണ്ടെങ്കിലും മുൻവിധി ഇല്ലാതെ കാണേണ്ട ചിത്രമാണിത്. സിനിമയെന്നാൽ സംഭാഷണ കോലാഹലമല്ലെന്നും ആത്യന്തികമായി അതൊരു ദൃശ്യകലയാണെന്നും പഠിപ്പിക്കുന്ന തിരക്കഥയും ആവിഷ്‌കരണവും’.

റാണി പത്മിനിഅടുത്ത കാലത്ത് കണ്ട നല്ല എന്റർടെയിനർ. ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടാൻ വകുപ്പുണ്ടെങ്കിലും മുൻവിധി ഇല്ലാതെ…

Posted by Prasanth Nair on Friday, October 23, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News