മദ്യപാനവും പുകവലിയും ഒഴിവാക്കണം; എസ്പി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മുന്നറിയിപ്പ്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിന്റെ മുന്നറിയിപ്പ്. പാര്‍ട്ടി നേതാക്കള്‍ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കണം. പുകവലി ഉപേക്ഷിക്കണം. പാര്‍ട്ടയുടെ ഉത്തരവാദിത്തപ്പെട്ടവരാണ് എന്ന ബോദ്യത്തോടെ പെരുമാറണം. പ്രതിച്ഛായ നന്നാക്കുന്നതിന്റെ ഭാഗമായി ആണ് അഖിലേഷ് യാദവിന്റെ തിരുത്തല്‍ നടപടികള്‍. എസ്പി നേതാക്കലെ സംബന്ധിച്ച സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിയെടുക്കുക എന്നതും കൂടി ഉദ്ദ്യേശിച്ചാണ് അഖിലേഷിന്റെ നിര്‍ദ്ദേശം.

അഖിലേഷിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന സൂചനയാണ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ മുലായം സിംഗ് യാദവും നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നത് ഒഴിവാക്കാനും പൊലീസ് സംവിധാനങ്ങള്‍ ദുരുപയോഗിക്കുന്നത് തടയാനും ഇതുവഴി കഴിയുമെന്ന് അഖിലേഷ് കരുതുന്നു. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാക്കുന്ന മോശം പ്രവര്‍ത്തനങ്ങള്‍ മൂലം സര്‍ക്കാരിന് ഉണ്ടാവുന്ന പ്രതിച്ഛായ നഷ്ടം പരിഹരിക്കുക എന്നതും ലക്ഷ്യമാണ്. 2017ല്‍ ആണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി പ്രവര്‍ത്തകരെ സജ്ജീകരിക്കുകയും ഭരണത്തില്‍ തുടരുക എന്നതും സമാജ്‌വാദി പാര്‍ട്ടി ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News